Our Chairman Mr. K S Hamza Honored with Honorary Doctorate from Maryland University USA for Educational Contributions
സമാദരം
അമേരിക്കയിലെ മേരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും എഡ്യൂക്കേഷണൽ അഡ്മിനിസ്ട്രേഷനിൽ ഓണററി ഡോക്ടറേറ്റ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ ചെയർമാൻ ( മലബാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, അറഫാ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻസ് ) കെ എസ് ഹംസയെ ആദരിച്ചു.
2017-ൽ ഏഷ്യ -പസഫിക് എഡ്യുക്കേഷണൽ എക്സലൻസി അവാർഡ് ലഭിച്ചിരുന്നു.
ഫോർമർ നേപ്പാൾ രാഷ്ട്രപതി റാം ഭരൺ യാദവിൽ നിന്നും ,
മുൻ നേപ്പാൾ പ്രധാനമന്ത്രി, മുൻ തമിഴ്നാട് ആൻഡ് അസം ഗവർണർ ഡോ ഭീഷ്മ നാരായണൻ സിംഗ്, നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി മഞ്ജീർ സിംഗ് പൂരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കാട്മണ്ഡുവിൽ വെച്ചായിരുന്നു പുരസ്കാരം സ്വീകരിച്ചത്.
ഇതിനെത്തുടർന്നുള്ള അഞ്ച് കൊല്ലക്കാലത്തെ വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകളും
കഴിഞ്ഞ മുപ്പത് വർഷങ്ങളിലെ വിവിധങ്ങളായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘാടനവും നടത്തിപ്പും പരിഗണിച്ചാണ് ഓണററി പി എച്ച് ഡി.
ദേശമംഗലം മലബാർ എൻജി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സമാദരം ചടങ്ങിൽ പ്രിൻസിപ്പൽ ഡോ പി ബാബു, വൈസ് പ്രിൻസിപ്പൽ പ്രൊഫ്. അബ്ദുൽ നാസർ, ഡയറക്ടർ ഡോ ടി എം മൻസൂർ അലി, ഡീൻ പ്രൊഫ്. അജിത്കുമാർ, അറഫാ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ ലത്തീഫ്, കോളേജ് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ എന്നിവർ പങ്കെടുത്തു.